റിയാദ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ്
ഉദ്ഘാടന ചടങ്ങ്
റിയാദ്: പ്രവാസികളിൽ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾക്ക് കാരണം ആരോഗ്യസംരക്ഷണത്തിൽ കാണിക്കുന്ന വിമുഖതയാണെന്ന് ഡോ. ഷാനവാസ് അക്ബർ അഭിപ്രായപ്പെട്ടു.റിയാദ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിലെ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശുമൈസിയിലെ അൽ അബീർ മെഡിക്കൽ സെന്ററിൽ നടന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നിരവധിയാളുകൾ പ്രയോജനപ്പെടുത്തി. കെ.ഡി.പി.എയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷത വഹിച്ചു. ചാരിറ്റി കൺവീനർ ബോണി ജോയ് ആമുഖ പ്രഭാഷണം നടത്തി. ഡോ. നമിത സെബാസ്റ്റ്യൻ, അബീർ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ജോബി ജോസ്, ഡെന്നി കൈപ്പനാനി, ഷാജി മഠത്തിൽ, ബഷീർ സാപ്റ്റ്കോ, റഫീഷ് അലിയാർ, അൻഷാദ്, സി.കെ. അഷ്റഫ്, റസ്സൽ മഠത്തിപ്പറമ്പിൽ, ബിപിൻ മണിമല, ജെറി ജോസഫ്, നിഷാദ്, മാത്യൂസ് എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു. റിയാദിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളും പ്രവർത്തകരും സൗജന്യ മെഡിക്കൽ ക്യാമ്പിെന്റ ഭാഗമായി. ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.