ജിദ്ദ: ലിബിയൻ സയാമീസ് ഇരട്ടകളെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാർഡിലേക്കു മാറ്റിയതായി ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിച്ച ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
വേർപെടുത്തൽ ശസ്ത്രക്രിയക്കുശേഷം റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിൽ കിങ് അബ്ദുല്ല ചൈൽഡ് സ്പെഷാലിറ്റി ആശുപത്രിയിൽ കഴിയുന്ന ലിബിയൻ സയാമീസ് ഇരട്ടകളെ സന്ദർശിച്ചശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണെന്നും ഡോ. റബീഅ പറഞ്ഞു.
ബാഹ്യപോഷകങ്ങളുടെ ആവശ്യമില്ലാതെ കുട്ടികൾ മുല കുടിക്കാനും തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ സംഘം മാതാപിതാക്കളുമായി എപ്പോഴും ബന്ധപ്പെടുന്നുണ്ട്. ഫിസിയോതെറപ്പി ആരംഭിക്കാനാണ് വാർഡിലേക്കു മാറ്റിയത്. അത് എട്ടു മുതൽ 12 ആഴ്ചവരെ വേണ്ടിവന്നേക്കും.
സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തിൽ കഴിഞ്ഞ നവംബർ 14നാണ് ലിബിയൻ സയാമീസുകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ നടന്നത്. 14 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിൽ സ്പെഷലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ വിദഗ്ധരായി 35 പേർ പെങ്കടുത്തിരുന്നു.
30 വർഷത്തിനിടയിൽ 48 സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് സൗദി അറേബ്യയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.