ജിദ്ദ: പാരമ്പര്യത്തിലൂന്നിയുള്ള പൈതൃകവികസനത്തിനാകും ഹിസ്റ്റോറിക്കൽ ജിദ്ദ മേഖല ഇനി സാക്ഷ്യം വഹിക്കുക. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ശിപാർശയെ തുടർന്നാണ് രാജവിജ്ഞാപനത്തിൽ പൈതൃകജിദ്ദക്കായി പ്രത്യേക വകുപ്പ് രൂപവത്കരിച്ചത്. സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ ഹിസ്റ്റോറിക്കൽ ഒാൾഡ് ജിദ്ദ പ്രോജക്ട് മാനേജ്മെൻറ് എന്നാകും ഇൗ സംവിധാനം അറിയപ്പെടുക. പദ്ധതിക്കായി പ്രത്യേക ബജറ്റും ഇനി അനുവദിക്കപ്പെടും.
രാജ്യത്തിെൻറ നഗരവികസനത്തിെൻറ അനുപമ മാതൃകകളിലൊന്ന് നിലനിൽക്കുന്ന പൈതൃക ജിദ്ദ മേഖല നവീകരിച്ച് സംരക്ഷിക്കുകയെന്നതാണ് ഇതിെൻറ ലക്ഷ്യം. നിലവിൽ സൗദി അറേബ്യയിൽ നിന്നുള്ള നാലു യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നാണ് ഇൗ പ്രദേശം. ഇസ്ലാമിന് മുേമ്പ തുടങ്ങുന്നതാണ് ഇൗ പ്രദേശത്തിെൻറ ചരിത്രം.
ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാെൻറ ഭരണകാലം ഇവിടത്തെ ചരിത്രത്തിൽ ഒരുനാഴികക്കല്ലാണ്. ഇവിടെത്ത വികസനത്തിന് അദ്ദേഹത്തിെൻറ കാലത്ത് നടപടികളുണ്ടായി. ഇന്നത്തെ ജിദ്ദ പട്ടണത്തിെൻറ ആസ്ഥാനം തന്നെ ഇവിടെ ആയിരുന്നു. 2014 ലാണ് യുനെസ്കോ അംഗീകാരം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.