റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഖുർആൻ പഠന പദ്ധതി ‘ലേൺ ദ ഖുർആൻ പുനരാവർത്ത നം’ രണ്ടാംഘട്ട ഫൈനൽ പരീക്ഷ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലെയും പരീക്ഷകേന്ദ്രങ്ങളിൽ നടക്കും. പരീക്ഷനടത്തിപ്പ് സംബന്ധിച്ച എല്‍ ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും പരീക്ഷയുടെ നടത്തിപ്പിന് നാലു സോണുക ളായി തിരിച്ച് ഓരോ ഏരിയകൾക്കും കോഒാഡിനേറ്റർമാരെയും മേൽനോട്ടത്തിന് സൂപ്പർ വൈസർമാർ, ഇൻവിജിലേറ്റർമാർ എന്നിവരേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫസലുൽ ഹഖ് ബുഖാരി (0531962109), അബൂബക്കർ യാംബു (0566891976), മുഹമ്മദ് ഇദ്രീസ് (0502455013), അബ്ദുൽ കലാം മൗലവി ബീശ (0532285791) എന്നിവരാണ് നാലു പ്രവിശ്യകളുടെ പ്രധാന ചുമതല വഹിക്കുന്നത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ. ചോദ്യാവലി ആവശ്യമുള്ളവർക്ക് www.islahicentre.com എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇംഗ്ലീഷിലും ചോദ്യാവലിയുണ്ട്. കന്നട ഭാഷയിലും പരീക്ഷ നടക്കുന്നുണ്ട്. കന്നട സലഫി അസോഷിയേഷൻ ചെയർമാൻ മൂസ തലപ്പാടിയാണ് ഇൗ വിഭാഗത്തിൽ നേതൃത്വം നൽകുന്നത്.
ഫൈനൽ പരീക്ഷക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് പരീക്ഷകേന്ദ്രങ്ങളിലെത്തിയും രജിസ്റ്റർ ചെയ്യാം. പരീക്ഷകേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലെ പഠിതാക്കൾക്കും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പരീക്ഷയെഴുതാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാം. പരീക്ഷസമയം രണ്ടു മണിക്കൂറാണ്. കേരളത്തിൽ ഞായറാഴ്ച രാവിലെ 10ന് നൂറോളം കേന്ദ്രങ്ങളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് കേരള സെക്ടർ പരീക്ഷ കൺട്രോളർ അബ്ദുറസാഖ് ബാഖവിയെ (9656600114) ബന്ധപ്പെടാം. സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയിൽ പെങ്കടുക്കുന്ന മുഴുവനാളുകൾക്കും സർട്ടിഫിക്കറ്റ് നൽകും. വിജയികൾക്ക് അതത് പ്രവിശ്യകളിൽ സമ്മാനം നൽകും. സൗദി തലത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്ക് അടുത്തവർഷം നടക്കുന്ന ലേൺ ദ ഖുർആൻ ദേശീയ സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അബൂബക്കർ എടത്തനാട്ടുകര, സഅദുദ്ദീൻ സ്വലാഹി, അബ്ദുൽ ഖയ്യൂം ബുസ്താനി, മുഹമ്മദ് സുൽഫിക്കർ, മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.