അൽഖോബാർ: ജോലി ചെയ്തിരുന്ന കമ്പനി പാപ്പരായതോടെ 11 മാസമായി ശമ്പളം കിട്ടാതെ ഇന്ത്യക്കാർ ഉൾപ്പെടെ 200ഒാളം തൊഴിലാളിക ൾ യാതനയിൽ. അൽഖോബാറിൽ റാക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിലായത്. മുമ്പ് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ വലിയ കമ്പനി, ഉടമയുടെ മരണശേഷം മക്കൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതോടെയാണ് മാനേജ്മെൻറിെൻറ പിടിപ്പുകേട് മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ജോലിക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങുകയും അടച്ചുപൂട്ടലിെൻറ വക്കിലെത്തുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യക്കാരായ 200ഒാളം ജോലിക്കാരാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിൽ ആഹാരത്തിനു പോലും പണമില്ലാതെ വിഷമിക്കുന്നത്.
ഇൻഷുറൻസ് പുതുക്കാത്തതിനാൽ രോഗികൾക്ക് ചികിത്സയും ലഭിക്കുന്നില്ല. സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നിരവധി തൊഴിലാളികൾ ലേബർ കോടതിയിൽ കേസ് നൽകിയെങ്കിലും കമ്പനി കോടതിയിൽ പാപ്പർ ഹർജി നൽകി സാവകാശം വാങ്ങി. കേസുകൾ അനന്തമായി നീട്ടികൊണ്ടു പോകുകയാണ്. പരാതിയുമായി നവയുഗം സാംസ്ക്കാരികവേദി ഹെൽപ്പ് ഡെസ്ക്കിൽ എത്തിയ തൊഴിലാളികളുടെ അഭ്യർഥനയെ തുടർന്ന് ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറും രക്ഷാധികാരി ഷാജി മതിലകവും കേസിൽ ഇടപെടുകയും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരിക്കുകയാണ്. എംബസിയും സൗദി തൊഴിൽ മന്ത്രാലയവും ചേർന്ന് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.