ദമ്മാം: സമസ്ത ഇസ്ലാമിക് സെൻറര്‍ ദമ്മാം ഘടകത്തിെൻറ വിദ്യാഭ്യാസ വിഭാഗമായ ‘ട്രെന്‍ഡ്’ ഫെബ്രുവരി അവസാന ആ ഴ്ചയിൽ സംഘടിപ്പിക്കുന്ന ‘കുരുന്നു കൂട്ടം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. മത ഭൗതിക വിദ്യാഭ്യാസ പരിപോഷണവും സാംസ്കാരിക, സര്‍ഗാത്മക ശാക്തീകരണവും ലക്ഷ്യമാക്കി വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന പഠന-പരിശീലന പരിപാടിയാണിത്.
എസ്.െഎ.സി ദമ്മാം പ്രസിഡൻറ് ഫവാസ് ഹുദവിയുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് ആലോചിക്കാൻ യോഗം േചർന്നു. ട്രെന്‍ഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന് പൂനുര്‍ ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ലോഗോ പ്രാകാശനം സുന്നി ബാലവേദി പ്രസിഡൻറ് ഖാലിദ് അബ്ദുല്‍ കരീമിന് നല്‍കി മുഹമ്മദ് മുസ്തഫ ദാരിമി നിർവഹിച്ചു. പ്രോഗ്രാം ബ്രോഷർ വിതരണം അബൂ ജിര്‍ഫാസ് ഉദ്ഘാടനം ചെയ്തു.
രജിസ്ട്രേഷൻ ഉദ്ഘാടനം ഈസ്റ്റേൺ മേഖല മുഖ്യകാര്യദര്‍ശി അബ്ദുറഹ്മാന് പൂനുരൂം നിർവഹിച്ചു. ബഷീര്‍ ബാഖവി, മഹീന്‍ വിഴിഞ്ഞം, ഇബ്രാഹിം ഓമശ്ശേരി, മന്‍സൂര്‍ ഹുദവി, കാസർകോട് അബ്ദുൽ ഖാദര്‍, ജലീല്‍ ഹുദവി, അഷ്‌റഫ് അശ്രഫി, സുബൈര്‍ അന്‍വരി, മജീദ് വാണിയമ്പലം, നജ്മുദ്ദീന്‍, സവാദ് വര്‍ക്കല, അബൂ യാസീന്‍, സിറാജ് അനസ് മൗലവി എന്നിവര്‍ സംസാരിച്ചു.
എട്ട് വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 120 കുട്ടികൾക്കാണ് അവസരം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.