Posted On
date_range Updated On
date_range കുഞ്ഞുമോെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദമ്മാം: കഴിഞ്ഞ ശനിയാഴ്ച അല്‍അഹ്സ എയര്‍പോര്‍ട്ട് റോഡില്‍ കാര്‍ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം നിലമ്പൂർ, പാലാങ്കര പൂവത്തുംമൂട്ടില്‍ കുഞ്ഞുമോെൻറ (51) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇന്ന് പുലര്‍ച്ചെ ജെറ്റ് എയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. രാവിലെ 9.30 നു ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ട് പോകും.
ശനിയാഴ്ച്ച ഉച്ചക്ക് എയര്‍പോര്‍ട്ട് റോഡിലാണ് കുഞ്ഞുമോന്‍ ഓടിച്ചിരുന്ന ടൊയോട്ട ഹൈലക്സ് പിക്കപ്പ് വാന്‍ ഒട്ടകത്തെ ഇടിച്ചത്. ഒട്ടകം പൊടുന്നനെ കുറുകെ ചാടി വാഹനത്തില്‍ ഇടിക്കുകയയിരുന്നുെവന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നവോദയ വൈ.പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ, ഏരിയ കമ്മറ്റി അംഗം ശ്രീനിവാസന്‍ കല്ലൂര്‍, സുഹൃത്ത് റോയ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.