കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്. ആഴ്ചകളായിജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം 20 വർഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്ററന്‍റിൽ ജീവനക്കാരനായിരുന്നു. ശേഷം സ്വന്തമായി റെസ്റ്ററന്‍റ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ഇദ്ദേഹം ഷറഫിയ്യയിലെ ഷോപ്പ് ജീവനക്കാർക്കിടയിൽ സുപരിചിതനാണ്.

പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാർഗവി. ഭാര്യ: ജ്യോതി. മക്കൾ: മയൂമി, മയൂൻ മണി (ഇരുവരും ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.