Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി അസുഖത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57)റിയാദിലെ ദറിയ ആശുപത്രിയിലാണ് മരിച്ചത്. റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ സദൂസ് എന്ന സ്ഥലത്താണ് കുടുംബവുമായി കഴിഞ്ഞിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
പിതാവ്: അദ്രുമാൻ കുട്ടി, മാതാവ്: ആയിഷ, ഭാര്യ: ഫാസില ബീവി, മകൻ: ഫായിസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മകൻ ഫായിസിനോടൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നജീബ് നെല്ലാംകണ്ടി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.