യാംബു: യാംബു മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുനിസിപ്പാലിറ്റ ിയും റോയൽ കമീഷനും നിയന്ത്രണങ്ങൾ കടുപ്പിച്ചുതുടങ്ങി. മാർച്ച് 30നാണ് യാംബുവിൽ ആദ്യമ ായി ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ രോഗികൾ റിപ്പോർ ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച വരെ 25 രോഗികളാണുള്ളത്. 30ഒാള ം കിലോമീറ്ററിലധികം വിസ്തീർണമുള്ള നഗരം യാംബു അൽബഹ്ർ, യാംബു റോയൽ കമീഷൻ, യാംബു അൽനഖ്ൽ എന്നീ മൂന്നു ഭാഗങ്ങളിലായി വിശാലമായി കിടക്കുന്ന പ്രദേശമാണ്. കോവിഡ് രോഗികൾ ഏത് ഭാഗത്താണ് കൂടുതലെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വൻകിട പെട്രോളിയം കമ്പനികൾ ഉൾപ്പെടെ മുന്നൂറോളം ഫാക്ടറികളും മറ്റു നിരവധി കമ്പനികളും ഇവിടെ വ്യവസായ നഗരത്തിലുണ്ട്.
കർശന നിരീക്ഷണവും നിയന്ത്രണങ്ങളും നടപ്പാക്കി രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് അധികൃതർ. ഉച്ചക്ക് മൂന്നുമുതൽ ആരംഭിക്കുന്ന കർഫ്യൂ നടപ്പാക്കാൻ വിവിധ സുരക്ഷാ സേനകൾ വിവിധ ഭാഗങ്ങളിൽ സജീവമാണ്. റോയൽ കമീഷൻ തെരുവുകളിൽ കാമറകൾ വ്യാപകമായി നേരത്തെ സ്ഥാപിച്ചത് കൊണ്ടുതന്നെ കൺട്രോൾ കേന്ദ്രത്തിൽനിന്ന് അധികൃതർക്ക് നഗരം മുഴുവൻ നിരീക്ഷണത്തിലാക്കാൻ കഴിയുന്നുണ്ട്.
കർഫ്യൂ പൂർണമായും പാലിക്കാനും താമസയിടങ്ങളിൽ തന്നെ കഴിയാനും സ്വദേശികളും വിദേശികളും പൂർണമായും സഹകരിക്കുന്നുണ്ട്. കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ കാരണത്താൽ ഒരു ബംഗ്ലാദേശ് പൗരന് 10,000 റിയാൽ പിഴ ലഭിച്ചിരുന്നു. രാത്രി ഒമ്പതോടെ തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് ഖുബ്സ് വാങ്ങി മടങ്ങുമ്പോൾ, പട്രോളിങ് നടത്തിയിരുന്ന പൊലീസ് പിടികൂടുകയും പിഴ ചുമത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.