???? ????

കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39) ആണ്​ റിയാദ്​ ശുമൈസിയിലെ ദാറു ശിഫ ആശുപ​ത്രിയിൽ മരിച്ചത്​.

ഇവിടെ രണ്ടാഴ്​ചയായി വ​െൻറിലേറ്ററിലായിരുന്നു. മാതാവ്: ഫാതിഷ. പിതാവ്: സജീർ. ഭാര്യ: അജ്മി. ഒരുവർഷം മുമ്പാണ് ഷമീർ വിവാഹിതനായത്.

മരണാനന്തര നടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദിഖ് തുവ്വൂരി​​െൻറ നേതൃത്വത്തിൽ  മുനീർ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - kollam riyad death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.