കൊല്ലം സ്വദേശി സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

റിയാദ്: രണ്ടാഴ്​ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദിയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. റിയാദിന്​ സമീപം അൽ ഖർജിലെ മുറിയിൽ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാ​െൻറ (51) മൃതദേഹമാണ്​ കണ്ടെത്തിയത്​. രണ്ടാഴ്ച മുമ്പ്​ ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ളവർ അന്വേഷണം നടത്തി. ഇതിനിടയിൽ നൗഷാദി​െൻറ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്​റ്റഡിയിലാണെന്നും മറ്റും വാർത്തകൾ പരന്നു.

സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം എന്ന ധാരണയിൽ റിയാദിലെയും അൽ ഖർജിലെയും ജയിലുകളിൽ സാമൂഹികപ്രവർത്തകർ അന്വേഷണം നടത്തുകയും ചെയ്​തു. നൗഷർ താമസിക്കുന്ന മുറിയിൽനിന്ന്​ ഒരു രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി ചൊവ്വാഴ്​ച രാവിലെ ആ കെട്ടിടത്തിൽ താമസിക്കാരായ മറ്റുള്ളവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് റൂമിനുള്ളിൽ ജീർണിച്ച നിലയിൽ മൃത​ശരീരം കണ്ടത്​.

പൊലീസും ഫോറൻസിക്​ വിഭാഗവും മുനിസിപ്പാലിറ്റി അധികൃതരും ചേർന്ന്​ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത്​ താമസിക്കുന്ന മലയാളികളടക്കമുള്ളവർ രാവിലെ ഞെട്ടലോടെയാണ് വാർത്ത കേട്ടത്​. നൗഷർ സുലൈമാൻ അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സ തേടിയിരുന്നതായി വിവരം കിട്ടിയെന്ന്​ സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Kollam native found dead at his residence in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.