കൊയിലാണ്ടി നാട്ടുകൂട്ടം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
കൊയിലാണ്ടി നാട്ടുകൂട്ടം രക്തദാന ക്യാമ്പ്
റിയാദ്: ലോക രക്തദാനദിനാചരണ ഭാഗമായി കൊയിലാണ്ടി നാട്ടുകൂട്ടവും സദാഫ്കോ കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച ക്യാമ്പ് വൈകീട്ട് നാലു മണിവരെ തുടർന്നു. നൂറിലേറെ പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
സൗദി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റിയിലാണ് രക്തം നൽകിയത്. പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരവാഹികളായ മുജീബ് കായംകുളം, ഷരീഖ് തൈക്കണ്ടി, കെ.പി. മജീദ് പതിനാറുങ്ങൽ എന്നിവർ ആശംസകൾ നേർന്നു. ജംഷാദ്, ഷഫീഖ്, മുഹമ്മദ് ഹാഷിദ്, ഫാസിൽ, ഫാറൂഖ്, മജീദ് ചോല, അയ്യൂബ്ഖാൻ, സമീർ, റോഷൻ, നംഷീദ്, ജംനാസ്, അനസ്, സഫ്വാൻ, നംഷീദ് സുലൈ, ഫസൽ ഹഖ്, അബ്ദുൽ സലാം, ജോസഫ് എന്നിവർ പങ്കെടുത്തു. മലയാളി കൂട്ടം പ്രസിഡന്റ് ജംഷാദ് സ്വാഗതവും സെക്രട്ടറി ഷഫീഖ് നന്ദിയും പറഞ്ഞു. അനസ് ഷഫീഖ്, ഹാഷിദ്, നംഷീദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.