ജിദ്ദ: കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 2024 -27 വർഷത്തേക്കാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. യോഗത്തിൽ സുബൈർ കുമ്മനോട് അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, നാസർ വെളിയങ്കോട്, ഡോ. ബിൻയാം ഉസ്മാൻ,റഷീദ് ചാമക്കാട്ട് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അനസ് അരിമ്പശ്ശേരി സ്വാഗതവും ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഡോ. ബിൻയാം ഉസ്മാൻ (ചെയർമാൻ), റഷീദ് ചാമക്കാട്ട് (പ്രസിഡന്റ്), സിയാദ് ചെളിക്കണ്ടത്തിൽ, ഫൈസൽ പല്ലാരിമംഗലം (വൈസ് പ്രസിഡന്റ്), ജാബിർ മടിയൂർ (ജനറൽ സെക്രട്ടറി), മാഹിൻഷാ മുടിക്കൽ, ഹിജാസ് കൊച്ചി (ജോ. സെക്രട്ടറി), ഷാഫി ചൊവ്വര (ട്രഷറർ), നാസർ എടവനക്കാട്, നാസർ വെളിയങ്കോട്, സുബൈർ കുമ്മനോട്, അനസ് അരിമ്പാശ്ശേരി, വി.എ. അബ്ദുൽ കരീം, കൊച്ചുമുഹമ്മദ് അല്ലപ്ര, സുലൈമാൻ അഹ്സനി, ശാഹുൽ പേഴക്കാപ്പിള്ളി, നൈസാം സാംബ്രിക്കൽ, മുഹമ്മദ് അംറു, അഷ്റഫ് മൗലവി പല്ലാരിമംഗലം, കാലം ആലുവ, സുബൈർ പാനായിക്കുളം (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.