.കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘ഹ​രി​ത​നി​ലാ​വി’​ൽ നി​സാം ത​ളി​പ്പ​റ​മ്പ​യും കു​ടും​ബ​വും പാ​ടു​ന്നു 

കെ.എം.സി.സി യാംബു 'ഹരിതനിലാവ്' മെഗാ ഈദ് ഇവന്‍റ്

യാം​ബു: കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'ഹ​രി​ത​നി​ലാ​വ്' മെ​ഗാ ഈ​ദ് ഇ​വ​ന്‍റ് ശ്ര​​ദ്ധേ​യ​മാ​യി. ഗാ​യ​ക​രാ​യ നി​സാം ത​ളി​പ്പ​റ​മ്പും കു​ടും​ബ​വും യാം​ബു​വി​ൽ ഇ​ശ​ൽ നൈ​റ്റ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ, മ​ദീ​ന​യി​ലെ കൊ​ച്ചു ഗാ​യി​ക​യാ​യ ത​ൻ​സീ​മ മൂ​സ​യും യാം​ബു​വി​ലെ യു​വ ഗാ​യ​ക​രും അ​വ​ർ​ക്കൊ​പ്പം കൂ​ടി​യ​പ്പോ​ൾ ഇ​ശ​ൽ നി​ലാ​വ്​ ​മ​ധു​ര സം​ഗീ​ത രാ​ത്രി​യാ​യി മാ​റി. വി​ശാ​ല​മാ​യ സൗ​ക​ര്യ​മു​ള്ള ആ​റാ​ട്കോ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ് ഹാ​ളി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് യാം​ബു മ​ല​യാ​ളി സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​ത്. കോ​വി​ഡ് കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​തി​നു​ശേ​ഷം യാം​ബു​വി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​യി​രു​ന്നു കെ.​എം.​സി.​സി ഹ​രി​ത നി​ലാ​വ്. മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​യ്യൂ​ബ് എ​ട​രി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, നാ​സ​ർ ന​ടു​വി​ൽ, സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യാ​സ് പു​ത്തൂ​ർ സ്വാ​ഗ​ത​വും ഷ​റ​ഫു​ദ്ദീ​ൻ പാ​ലീ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Yambu 'Haritanilavu' Mega Eid Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.