കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി കുടുംബ കാമ്പയിൻ അൽ-ഖോബാർ റബ്അയിൽ
ശബ്ന നജീബ് ഉദ്ഘാടനം ചെയ്യുന്നു
അൽ-ഖോബാർ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി 10 വർഷമായി നടപ്പാക്കിവരുന്ന പ്രവാസി സാമൂഹിക സുരക്ഷ പദ്ധതി 2023 വർഷത്തേക്കുള്ള കുടുംബ കാമ്പയിന് അൽ-ഖോബാർ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ തുടക്കമായി. ഡിസംബർ 15വരെ നീണ്ടു നിൽക്കുന്ന രണ്ടുമാസ കാമ്പയിന്‍റെ ഭാഗമായുള്ള കുടുംബ സന്ദർശനങ്ങളാണ് ആരംഭിച്ചത്.
ദഹ്റാൻ ഏരിയക്കുകീഴിലെ റബ്അയിൽ നടന്ന ഏരിയ പ്രചാരണ ഉദ്ഘാടനം വനിത കെ.എം.സി.സി പ്രസിഡന്റ് ശബ്ന നജീബ് ചീക്കിലോട് നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ ഇസ്മാഈൽ പുളാട്ട്, നജീബ് ചീക്കിലോട്, ഹബീബ് പൊയിൽതൊടി, ദഹറാൻ ഏരിയ കമ്മിറ്റി നേതാക്കളായ ഷറഫുദ്ദീൻ വെട്ടം, ലുബെദ് ഒളവണ്ണ, ഇസ്മാഈൽ കണ്ണൂർ, സൗജത്ത് കൊയിലാണ്ടി, മുബീന പാവയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.