റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന സാമൂഹിക സുരക്ഷപദ്ധതിയുടെ നാലാംഘട്ട പ്രചാരണ കാമ്പയിൻ ഇൗ മാസം 15ന് തുടക്കം കുറിക്കും. പ്രസിഡൻറ് സി.പി. മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതികൾക്ക് അന്തിമ രൂപം നൽകി. നിരവധി പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറിയ സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷ പദ്ധതിയിൽ ഇത്തവണ കൂടുതൽ പേരെ അംഗങ്ങളാക്കും. മൂന്ന് വർഷമായി വിജയകരമായി നടക്കുന്ന പദ്ധതി വഴി, മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയാണ് സഹായമായി നൽകുന്നത്. 'എെൻറ പാർട്ടിക്ക് എെൻറ ഹദിയ' കാമ്പയിനിൽ കൂടുതൽ പ്രവർത്തകരെ പങ്കാളികളാക്കാനും യോഗം പദ്ധതികൾ ആവിഷ്കരിച്ചു. സൗദി നാഷനൽ കമ്മിറ്റിയുടെ മെമ്പർഷിപ് കാമ്പയിൻ ജൂലൈ 15നകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ജില്ല, മണ്ഡലം, ഏരിയ ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം കെ.എം.സി.സി ഓഫിസിൽ ചേർന്നു.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ യോഗം ഉദ്‌ഘാടനം ചെയ്തു. അബ്ദുൽ മജീദ് പയ്യന്നൂർ, മുജീബ് ഉപ്പട, അഡ്വ. അനീർ ബാബു, അലി വയനാട്, ബാവ താനൂർ, ഷാഹിദ് മാസ്റ്റർ, നൗഷാദ് ചാക്കീരി, സിദ്ധീഖ് തുവ്വൂർ, അക്ബർ വേങ്ങാട്ട്, സിറാജ് വള്ളിക്കുന്ന്, റഫീഖ് മഞ്ചേരി, മുനീർ മക്കാനി, സിദ്ധീഖ് കൊടുവള്ളി, അബ്ദുസമദ് പെരുമുഖം, അൻഷാദ് തൃശ്ശൂർ, അൻവർ വാരം, മുസ്തഫ വെളൂരാൻ, ജാഫർ സാദിഖ് പുത്തൂർമഠം, ഹനീഫ് വേങ്ങര, റഫീഖ് ഹസ്സൻ വെട്ടത്തൂർ, റഷീദ് തവനൂർ, ഇഖ്ബാൽ തിരൂർ, സലാം മഞ്ചേരി, മുസ്തഫ അഴീക്കോട്, കുഞ്ഞിപ്പ തവനൂർ, നൗഫൽ താനൂർ, കെ.സി. ലത്തീഫ്, മുഹമ്മദ് പേരാമ്പ്ര, മൊയ്തീൻ മയ്യിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കബീർ വൈലത്തൂർ സ്വാഗതവും സിദ്ധീഖ് കോങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.