'മതേതര ഇന്ത്യയിലെ ന്യൂനപക്ഷം, പ്രതീക്ഷകളും വെല്ലവിളികളും' എന്ന ശീർഷകത്തിൽ കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ ഷാഫി മാസ്റ്റർ സംസാരിക്കുന്നു.
ഖമീസ് മുശൈത്ത്: 'മതേതര ഇന്ത്യയിലെ ന്യൂനപക്ഷം, പ്രതീക്ഷകളും വെല്ലവിളികളും' എന്ന ശീർഷകത്തിൽ കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി ചർച്ചാസംഗമം സംഘടിപ്പിച്ചു.
ഖമീസിലെ രാഷ്ടീയ, സാംസ്കാരിക, മത സംഘടന പ്രതിനികൾ പങ്കെടുത്ത പരിപാടി ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
അലി. സി പൊന്നാനി അധ്യക്ഷതവഹിച്ചു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ജലീൽ കാവനൂർ (കെ.എം.സി.സി), സുരേഷ് മാവേലിക്കര (അസീർ പ്രവാസി സംഘം), വാഹിദ് മെറയൂർ (പ്രവാസി വെൽഫെയർ), ലുക്മാൻ സഖാഫി (ഐ.സി.ഫ്), സിറാജ് കണ്ണൂർ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), സ്വാദിഖ് ഫൈസി (എസ്.ഐ.സി), മുഹമ്മദ് കുട്ടി മാതാപ്പുഴ, ഹാഫിസ് നഹ്ല, താജ് ഷംസു, സലിം പന്താരങ്ങാടി, ഉമ്മർ ചെന്നാരിയിൽ എന്നിവർ സംസാരിച്ചു. നജീബ് തുവ്വൂർ സ്വാഗതം പറഞ്ഞു.റഹ്മാൻ മഞ്ചേരി, മിസ് ഫർ മുണ്ടുപറമ്പ്, നാസിക് അഹമ്മദ്, മുസ്തഫ മാളിക്കുന്ന്, മഹ് റൂഫ് കോഴിക്കോട്, ഷരീഫ് മോങ്ങം, സലീം കൊണ്ടോട്ടി, അഷ്റഫ് പൊന്നാനി എന്നിവർ പരിപാടിക്ക്
നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.