ജി​ദ്ദ മ​ഹ്ജ​ർ കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി മ​ഹ്ജ​ർ ഏ​രി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

ജി​ദ്ദ: മ​ഹ്ജ​ർ കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി ഫ​ല​സ്തീ​നി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം കൊ​ട​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ, ചെ​യ​ർ​മാ​ൻ ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ട്ര​ഷ​റ​ർ വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, കെ.​കെ മു​സ്ത​ഫ, സ​ക്ക​റി​യ ചു​ങ്ക​ത്ത​റ, അ​ബ്ദു​ൽ ജ​ലീ​ൽ ചെ​മ്മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ സം​ഗ​മ​ത്തി​ൽ ആ​ദ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മു​ണ്ടേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റി​യാ​സ് പൂ​ക്കോ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​വ​ർ ഹു​ദ​വി പ്രാ​ർ​ഥ​ന ന​ട​ത്തി. ഇ​സ്മാ​യി​ൽ മാ​ഞ്ചേ​രി, ശി​ഹാ​ബ് തൂ​ത, ആ​ഷി​ഖ് പാ​ലോ​ളി​പ​റ​മ്പ്, ബീ​രാ​ൻ​കു​ട്ടി വ​യ​നാ​ട്, ഫ​സ​ൽ​റ​ഹ്മാ​ൻ, ഹം​സ മ​ണ്ണൂ​ർ, ജാ​ഫ​ർ കു​രി​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - KMCC Mahjar Area Palestine Solidarity Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.