കെ.​എം.​സി.​സി ജി​ദ്ദ കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നേ​തൃ പ​രി​ശീ​ല​ന ശി​ല്‍പ​ശാ​ല അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം നേ​തൃ​പ​രി​ശീ​ല​ന ശി​ല്‍പ​ശാ​ല

ജി​ദ്ദ: കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ നി​ന്നു​മു​ള്ള നി​ശ്ചി​ത പ്ര​തി​നി​ധി​ക​ള്‍ക്കും മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ള്‍ക്കും മാ​ത്ര​മാ​യി കെ.​എം.​സി.​സി ജി​ദ്ദ കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ പ​രി​ശീ​ല​ന ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി ട്ര​ഷ​റ​റും ഹ​ജ്ജ് സെ​ല്‍ ചെ​യ​ര്‍മാ​നു​മാ​യ അ​ഹ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര്‍പ്പ​ണ​സ​ന്ന​ദ്ധ​രാ​യ നി​സ്വാ​ർഥ സേ​വ​ക​രു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ​യു​മാ​ണ് പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും; നാ​ട്ടി​ലും മ​റു​നാ​ട്ടി​ലം യാ​തൊ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് താ​ങ്ങും ത​ണ​ലു​മാ​യി വ​ര്‍ത്തി​ക്കാ​ന്‍ കെ.​എം.​സി.​സി യെ ​പ്രാ​പ്ത​മാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലിം മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി ആ​യി​രി​ക്കെ മ​രി​ച്ച സ​ലിം പൂ​ക്കോ​ടി​ന്റെ നാ​മ​ത്തി​ലൊ​രു​ക്കി​യ വേ​ദി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ര്‍മാ​ന്‍ ഉ​സ്മാ​ന്‍ എ​ട​ത്തി​ല്‍ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഹ​ദ് പാ​ള​യാ​ട്ടി​നെ മ​ണ്ഡ​ലം ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ല​ത്തീ​ഫ് ക​ള​രാ​ന്തി​രി ആ​ദ​രി​ച്ചു. ജി​ദ്ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം ശി​ല്‍പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ല്‍കി. ശി​ഹാ​ബ് താ​മ​ര​ക്കു​ള​ത്തി​നു​ള്ള സ്നേ​ഹോ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​സി അ​ബ്ദു​ല്‍ മ​ജീ​ദ് സ​മ്മാ​നി​ച്ചു.

പ്ര​തി​നി​ധി​ക​ള്‍ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന് വൈ​സ് പ്ര​സി​ഡ​ന്റ് നാ​സ​ര്‍ വാ​വാ​ട്, സ​ലീം പൂ​ക്കാ​ട്ടി​ല്‍, റ​ഹ്മ​ത്തു​ല്ല ബാ​വ, ഷം​സു​ദ്ദീ​ന്‍ വെ​ണ്ണ​ക്കാ​ട്, മു​ഹ​മ്മ​ദ്‌ ഓ​മ​ശ്ശേ​രി, ഒ.​പി അ​ബ്ദു​ല്‍ മ​ജീ​ദ്‌, എം.​പി സ​ലിം വാ​വാ​ട്, ഫ​സ​ല്‍ അ​വേ​ലം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, ഒ.​പി അ​ബ്ദു​സ്സ​ലാം, ഷാ​ഫി പു​ത്തൂ​ര്‍, നൗ​ഫ​ല്‍ റ​ഹീ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

റ​ഹീം കാ​ക്കൂ​ര്‍, നി​സാ​ര്‍ മ​ട​വൂ​ര്‍ എ​ന്നി​വ​ര്‍ ഗാ​നം ആ​ല​പി​ച്ചു. മു​ജീ​ബു​റ​ഹ്മാ​ന്‍ റ​ഹ്മാ​നി മൊ​റ​യൂ​ര്‍ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി. ഉ​ദ്‌​ഘാ​ട​ന സെ​ഷ​നി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍വ​ര്‍ ആ​രാ​മ്പ്രം സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ റ​ഹീം പ​ക​ലേ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ സെ​ക്ര​ട്ട​റി കെ.​സി ഫെ​ബി​ന്‍സ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ന​രി​ക്കു​നി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KMCC Koduvally Mandalam Leadership Training Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.