കെ.എം.സി.സി ജുർബ ഏരിയ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതി ഫോം വിതരണ
പരിപാടിയിൽനിന്ന്.
Posted On
date_range Updated On
date_range കെ.എം.സി.സി ജുർബ ഏരിയ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതി ഫോറം വിതരണം നടത്തി
നജ്റാൻ: കെ.എം.സി.സി നജ്റാൻ ജുർബ ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗം സലീം ഉപ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫാ ഫറൂഖ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ പൂളപ്പോയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സുരക്ഷാ പദ്ധതിയുടെ ഫോറം വിതരണം പ്രസിഡന്റ് മുസ്തഫ ഫറോക്കിൽനിന്നും ഇബ്രാഹിംകുട്ടി കുറ്റിപറമ്പിൽ ഏറ്റുവാങ്ങി. സെൻട്രൽ കമ്മിറ്റി നേതാക്കളായ ബഷീർ കരിങ്കല്ലത്താണി, നൗഫൽ കൊളത്തൂർ, സത്താർ തച്ചനാട്ടുകര, ഹനീഫ ഉപ്പള എന്നിവർ പുതിയ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. റഷീദ് കൂടത്തായി സ്വാഗതവും സാദിഖ് കൊല്ലം നന്ദിയും പറഞ്ഞു. റിയാസ് കുറ്റിപറമ്പിൽ ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: കോയക്കുട്ടി ഫറോക്ക് (ചെയർ.), കരീം ഫറോക്ക്, നാസർ ഫറോക്ക് (വൈസ് ചെയർ.), മുസ്തഫ ഫറൂഖ് (പ്രസി.), സാദിക്ക് കൊല്ലം (ജന. സെക്ര.), മുസ്തഫ ഗൂഡല്ലൂർ, ഹംസ ചെറുകര, അഷ്റഫ് മുള്ളൂർക്കര (വൈസ് പ്രസി.), റഷീദ് കൂടത്തായി, ഉമ്മർ കോയ മുക്കം, നിസാർ കുന്നമംഗലം (സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.