ജി​സാ​ൻ സ​ബി​യ കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​

കെ.​എം.​സി.​സി ജി​സാ​ൻ സ​ബി​യ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​സാ​ൻ: സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​സാ​ൻ സ​ബി​യ കെ.​എം.​സി.​സി ക​മ്മി​റ്റി 'അ​ന്നം ത​രു​ന്ന നാ​ടി​നു ജീ​വ​ര​ക്തം' എ​ന്ന പ്ര​മേ​യ​ത്തോ​ടെ ര​ക്ത​ദാ​നം ന​ട​ത്തി.

സ​ബി​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബാ​ഷീ മൗ​ക്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സാ​ദി​ഖ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​സൈ​ൻ ദ​മാ​സീ, മൂ​സാ ത​മീ​ഹി, നൗ​ഫ്‌ ദാ​ലീ, അ​ലി ജാ​ഫ​റി തു​ട​ങ്ങി​യ ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ച്ച ക്യാ​മ്പ് ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.

സ​ബി​യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ 25 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ന​ൽ​കി. ജി​സാ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷം​സു പൂ​ക്കോ​ട്ടൂ​ർ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പാ​ട് ല, ​ഡോ. മ​ൻ​സൂ​ർ നാ​ല​ക​ത്ത്, സി​റാ​ജ് പു​ല്ലൂ​രാം​പാ​റ, ബ​ഷീ​ർ ഫ​റോ​ക്ക്, സാ​ലിം നെ​ച്ചി​യി​ൽ, വി.​ടി ഷാ​ഫി, അ​സീ​സ് മോ​ങ്ങം, ശി​ഹാ​ബ് കു​ന്നും​പു​റം, കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഷ​ബീ​ർ ഫ​ർ​ഹാ​ൻ, ഇ​ബ്രാ​ഹിം വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Jisan Sabia Committee Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.