റിയാദ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം
എക്സിക്യൂട്ടിവ് യോഗത്തിൽനിന്ന്
കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കാൻ കോട്ടക്കല്‍ കെ.എം.സി.സി
റിയാദ്: സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ മണ്ഡലത്തില്‍നിന്നുള്ള മുഴുവന്‍ കെ.എം.സി.സി അംഗങ്ങളെയും ഉള്‍പ്പെടുത്തി കാമ്പയിന് വിജയിപ്പിക്കാന്‍ കോട്ടക്കല്‍ മണ്ഡലം എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. മണ്ഡലം കമ്മിറ്റി നടത്തിവരുന്ന ‘സിക്സ് മൊയീസ്’ കാമ്പയിന് സമാപനം ഈ മാസം 21ന് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യുവ പണ്ഡിതനും പ്രഭാഷകനുമായ ജംഷീദ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
ബത്ഹയില്‍ നടന്ന യോഗം മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് മൊയ്തീന് കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മൊയ്തീന് കുട്ടി പുവാട് അധ്യക്ഷതവഹിച്ചു. ഗഫൂര്‍ കൊന്നക്കാട്ടില്‍, ലൈബബ് ചാപ്പനങ്ങാടി, മൊയ്തീന് കോട്ടക്കല്‍, ഗഫൂര്‍ കോല്‍ക്കളം, ഹാഷിം കുറ്റിപ്പുറം, ജംഷി കൊടുമുടി, ഫൈസല്‍ എടയൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, നൗഷാദ് കണിയേരി, യൂനുസ് ചേങ്ങോട്ടൂര്‍, ഫാറൂഖ് പൊന്മള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ഇസ്മാഈല്‍ പൊന്മള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.