ഖുലൈസ് കെ.എം.സി.സി കമ്മിറ്റി ആദില്‍ കളത്തിങ്ങലിനെ ആദരിച്ചപ്പോൾ
ഖുലൈസ്: ബി.ടെക്കിൽ ഉന്നത വിജയം നേടിയ സിവില്‍ എൻജിനീയർ മലപ്പുറം മങ്കട സ്വദേശിയായ ആദില്‍ കളത്തിങ്ങലിനെ കെ.എം.സി.സി ഖുലൈസ് കമ്മിറ്റി ആദരിച്ചു. വിദ്യാഭ്യാസ, സംസ്കാരിക പ്രവര്‍ത്തനത്തിന് കെ.എം.സി.സി ഖുലൈസ് കമ്മിറ്റി നൽകി വരുന്ന പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ആദരവ്. പ്രസിഡൻറ് റഷീദ് എറണാകുളം അവാര്‍ഡ് ആദില്‍ കളത്തിങ്ങലിന് കൈമാറി. ചടങ്ങില്‍ ആരിഫ് പഴയകത്ത്, ഇബ്രാഹീം വന്നേരി, ഹനീഫ മങ്കട, അസീസ് കൂട്ടിലങ്ങാടി, നാസര്‍ ഓജര്‍, ഷാഫി മലപ്പുറം, ഷുക്കൂര്‍ ഫറോക്, ജാബിര്‍ ചേലേമ്പ്ര, റാഷിഖ് മഞ്ചേരി, സലീന ഇബ്രാഹീം, റിസ് വാന്‍ കളത്തിങ്ങല്‍, സഫീര്‍ സാത്തി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.