മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാർഥി ഇ.ടി മുഹമ്മദ്
ബഷീർ എം.പിക്ക് വേണ്ടിയുള്ള കെ.എം.സി.സി കൊണ്ടോട്ടി
മണ്ഡലം കമ്മിറ്റിയുടെ ക്യാമ്പയിൻ ഉദ്ഘാടനം
ജിദ്ദ: ജന്മനാട്ടിൽ ആദ്യമായി ജനവിധി തേടുന്ന മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ വർധിത ഭൂരിപക്ഷത്തിന് വീണ്ടും പാർലമെന്റിലെത്തിക്കാൻ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മിറ്റിയും കർമ രംഗത്ത്. ഇതിനായുള്ള പ്രചരണ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ജിദ്ദ അഹ്ദാബ് സ്കൂളിൽ നടന്ന ക്യാമ്പയിൻ ഉദ്ഘാടന പരിപാടി മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചുഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ പ്രതീക്ഷയും കാരുണ്യ പ്രവർത്തനങ്ങളുടെ റോൾ മോഡലുമായ ഇ.ടിക്ക് വോട്ട് ചെയ്യാൻ പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാനും കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മിറ്റി തീരുമാനിച്ചു. ജനറൽ സെക്രട്ടറി അൻവർ വെട്ടുപാറ സ്വാഗതവും യാസർ അറഫാത്ത് മപ്രം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.