കെ.​എം.​സി.​സി കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്​ യാം​ബു​വി​ൽ

യാം​ബു: സൗ​ദി കെ.​എം.​സി.​സി ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്‌​ഘാ​ട​നം ബു​ധ​നാ​ഴ്​​ച യാം​ബു​വി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യാം​ബു കെ.​എം.​സി.​സി ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി 9 മ​ണി​ക്ക് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്‌​ലിം ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൗ​ദി ത​ല കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളും മ​റ്റു ഇ​ത​ര സം​ഘ​ട​നാ​നേ​താ​ക്ക​ളും മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KMCC camapign Inaugration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.