കെ.എം.സി.സി ജിദ്ദ അനാകിഷ് ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി അനാകിഷ് ഏരിയ ‘ഇഖ്റഅ 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ട് മുതൽ ബാഗ്ദാദിയ ഖറം ജിദ്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അഞ്ച് വിഭാഗങ്ങളിലായി ഒന്നാം ഘട്ട മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത 38 പ്രതിഭകൾ മാറ്റുരക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ പുരുഷമാർക്കും സ്ത്രീകൾക്കും വെവ്വേറെയായാണ് മത്സരങ്ങൾ നടക്കുക. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റുകളും സ്വർണനാണയങ്ങളും സമ്മാനവും ഉണ്ടായിരിക്കും. മുഴുവൻ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജെ.എൻ.എച്ച് ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി മുഖ്യാതിഥിയായിരിക്കും. കെ.എം.സി.സി ദേശീയ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ മത സംഘടനാ പ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, മാധ്യമപ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻറ് ബഷീർ കീഴില്ലത്ത്, ജനറൽ സെക്രട്ടറി എ.സി. മുജീബ് പാങ്ങ്, ട്രഷറർ മുഹമ്മദ് ഫത്താഹ് താനൂർ, സ്വാഗതസംഘം ചെയർമാൻ ബഷീർ കുറ്റിക്കടവ്, കൺവീനർ റഹ്മത്തലി എരഞ്ഞിക്കൽ, സ്പോൺസർമാരായ ഫിറോസ്, റഫീഖ് മോഡേൺ ഫുഡ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.