കിസ്​വയുടെ നൂൽ കോർക്കല​ും ജനാദിരിയയിൽ കാണാം

റിയാദ്​: ‘കിസ്​വ’ക്ക്​ നൂൽ കോർക്കാൻ സൗദി മതകാര്യ സഹ മന്ത്രി ഡോ. തൗഫീഖ്​ അൽസുദൈരിയുമെത്തി. ജനാദിരിയയിലെ ഇരുഹറം കാര്യാലയ പവലിയൻ സന്ദർശന വേളയിലാണ്​ ഇൗ വർഷം ദുൽഹജ്ജ്​ ഒമ്പതിന്​ കഅ്​ബയെ പുതപ്പിക്കുന്ന കിസ്​വക്ക്​ നൂൽ കോർക്കുന്നതിൽ പങ്കാളിയാകാൻ മതകാര്യ സഹമന്ത്രിയെത്തിയത്​. പവലിയനിലെത്തിയ സഹമന്ത്രിയെ ഇരുഹറം കാര്യാലയ പബ്ലിക്​ റിലേഷൻ മേധാവി അഹ്​മദ്​ അൽമൻസൂരിയും സൂപർവൈസർമാരും ചേർന്നു സ്വീകരിച്ചു. ഇരുഹറം കെട്ടിട വികസന ഘട്ടങ്ങളും തീർഥാടകർക്ക്​ നൽകിവരുന്ന സേവനങ്ങളും വിശദീകരിച്ചു. പ്രദർശന സ്​റ്റാളുകൾ അദ്ദേഹം കണ്ടു.

 

Tags:    
News Summary - kiswa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.