????????? ??????????? ??????????????? ??????????????? ???????????? ???? ????????????? ???????? ??????????

വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക്​ കിരീടാവകാശിയുടെ സ്​നേഹവിരുന്ന്​

ജിദ്ദ: പിറന്ന മണ്ണിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക്​ റിയാദിലെ യമാമ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറ നേതൃത്വത്തിൽ ഉൗഷ്​മള സ്വീകരണം. യമനിലുള്‍പ്പെടെ ജോലിക്കിടെ രക്തസാക്ഷികളായവരുടെ കുടുബങ്ങളാണ്​ കൊട്ടാരവിരുന്നിൽ സംഗമിച്ചത്​. രാജ്യത്തി​​െൻറ അതിര്‍ത്തികളിലും സൈനിക ജോലിക്കിടയിലും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സാന്ത്വനിപ്പിച്ചു. ശത്രുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഒരേ കുടുംബമാണ് രാജ്യമെന്ന് കിരീടാവകാശി പറഞ്ഞു. രാജ കുടുംബത്തിലെ പ്രമുഖരും ചടങ്ങിലെത്തി. രാജ്യത്തോട് കൂറ് പുലര്‍ത്തി ജീവന്‍വെടിഞ്ഞവരുടെ കുടുബത്തോടുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടാകുമെന്ന വിളംബരമായിരുന്നു സംഗമം. യമനിലെ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടവരുടെ കുടുംബവും കൊട്ടാരത്തില്‍ എത്തിയിരുന്നു.
Tags:    
News Summary - kireedavakashi sneha virunn-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.