റിയാദ്: ഖത്തർ വിഷയത്തിൽ മാനുഷികമായ ഇടെപടലിന് സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശം. ഖത്തർ^സൗദി സംയുക്ത കുടുംബങ്ങളുടെ ആവശ്യങ്ങൾ പരിഗണനയിലെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കും. ഇതിനായി പ്രത്യേക ഹോട്ട്ലൈനും സ്ഥാപിച്ചിട്ടുണ്ട്. വിവാഹ ബന്ധം വഴി ഒന്നിച്ച നിരവധി ഖത്തർ, സൗദി കുടുംബങ്ങൾ ഇരുരാജ്യങ്ങളിലുമുണ്ട്. അവരുടെ വിഷയം പരിഗണിക്കാനാണ് നിർദേശം. അത്തരം കേസുകൾ സ്വീകരിക്കാനും അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് ആഭ്യന്തര മന്ത്രാലയത്തിൽ പ്രത്യേക ടെലഫോൺ ലൈൻ.
സൗദി വിദേശകാര്യമന്ത്രാലയത്തിെൻറ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സൽമാൻ രാജാവിെൻറ ചിത്രത്തിനൊപ്പം പ്രസിദ്ധീകരിച്ച സന്ദേശത്തിൽ സൗദി^ഖത്തർ ജനതകളുടെ അടുത്ത ബന്ധത്തെ കുറിച്ചും സൂചിപ്പിക്കുന്നു. ‘സൽമാൻ രാജാവിെൻറ ഹൃദയത്തിൽ ഖത്തർ ജനത ഉണ്ട്’ എന്ന തലക്കെട്ടിലാണ് സന്ദേശം. യു.എ.ഇയും ബഹ്റൈനും ഇതേ തീരുമാനമെടുത്തിട്ടുണ്ട്. സൗദി,ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ വിവാഹബന്ധമുള്ള 6,474 കുടുംബങ്ങളാണ് ഖത്തറിലുള്ളത് എന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.