അബൂദബി കിരീടാവകാശി ജിദ്ദയിൽ

ജിദ്ദ: സൗദി^യു.എ.ഇ സഹകരണ കൗൺസിൽ യോഗത്തിൽ പ​െങ്കടുക്കുന്നതിനായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ജിദ്ദയിലെത്തി. കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. 

ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സൗദ്​ ബിൻ നായിഫ്​, മക്ക ​പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ, സാംസ്​കാരിക മന്ത്രി അമീർ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ, റോയൽ കോർട്ട്​ കൺസൾട്ടൻറുമാരായ​ അമീർ തുർക്കി ബിൻ മുഹമ്മദ്​ ബിൻ ഫഹദ്​ ബിൻ അബ്​ദുൽ അസീസ്​, സൗദ്​ അൽഖഹ്​താനി എന്നിവരും സ്വീകരിക്കാൻ എത്തിയിരുന്നു.

Tags:    
News Summary - king-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.