Posted On
date_range Updated On
date_range സൽമാൻ രാജാവുമായി റഷ്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
ജിദ്ദ: റഷ്യൻ വിദേശ കാര്യമന്ത്രി സെ്ർജി ലാവ്റോവ് സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ രാജാവ് അദ്ദേഹത്തെ ഉൗഷ്മളമായി സ്വീകരിച്ചു. റഷ്യൻ പ്രസിഡൻറ് വ്ളാദ്മിർ പുടിെൻറ സ്നേഹ സന്ദേശം സർജിയെ ലാവ്റോവ് സൽമാൻ രാജാവിനെ അറിയിച്ചു. ഇരുരാജ്യങ്ങൾക്കിടയിലെ ദീർഘകാല സൗഹൃദവും പരസ്പര സഹകരണവും വികസനകാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. മന്ത്രിമാരായ ഡോ. ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അസ്സാഫ്, ആദിൽ ജുബൈർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.