???????? ???? ???????? ????? ????? ??????????? ????????? ???????? ???????????? ????????????????????

സല്‍മാന്‍ രാജാവിന്  ഓണററി ഡോക്ടറേറ്റ്

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ  ഇമാം മുഹമ്മദ് ബിന്‍ സുഊദ് സര്‍വകലാശാല ഒാണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍ക്ക് രാജാവ് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് ഡോക്ടറേറ്റ് സമര്‍പ്പിക്കുന്നതെന്ന് സര്‍വകലാശാല ഡയറക്ടര്‍ ഡോ. സുലൈമാന്‍ ബിന്‍ അബ്​ദുല്ല അബല്‍ഖൈല്‍ പറഞ്ഞു. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തി​െലത്തിയാണ്​ ഡോക്ടറേറ്റ് രാജാവിന് സമ്മാനിച്ചത്. മുന്‍ ധനകാര്യ മന്ത്രിയും പാര്‍ലമ​െൻറ്​ അംഗവുമായ ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, വിദേശകാര്യ സഹമന്ത്രി നിസാര്‍ ഉബൈദ് മദനി, വിദ്യാഭ്യാസ സഹമന്ത്രി ഡോ. അബ്​ദുറഹ്​മാന്‍ അല്‍ആസിമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Tags:    
News Summary - King Salman conferred honorary doctorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.