????? ????? ???? ?????? ????????????????? ?????????????? ???? ???? ????? ???. ????? ??? ?????? ??? ??????? ?????? ??????????????

കിങ്​ ഫഹദ്​ ചുരത്തിലെ തെരുവുവിളക്കുകൾ മിഴിതുറന്നു

അൽബാഹ: കിങ്​ ഫഹദ്​ ചുരം റോഡിലെ തെരുവുവിളക്ക്​ പദ്ധതി മേഖല ഗവർണർ ഡോ. ഹുസാം ബിൻ സഉൗദ്​ ബിൻ അബ്​ദുൽ അസീസ്​ ഉദ്​ഘാടനം ചെയ്​തു. അൽബാഹ പട്ടണം മുതൽ മഖ്​വ മേഖലയിലെ തിഹാമി വരെ അഞ്ച്​ ദശലക്ഷത്തിലധികം റിയാൽ ചെലവഴിച്ചാണ്​ തെരുവുവിളക്കുകൾ സ്​ഥാപിച്ചത്​. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ ഗവർണർക്ക്​ മേയർ ഡോ. അലി സവാത്​ വിശദീകരിച്ചു കൊടുത്തു. 26 കിലോമീറ്റർ നീളത്തിലാണ് ലൈറ്റുകൾ സ്​ഥാപിച്ചിരിക്കുന്നതെന്ന്​ മേയർ പറഞ്ഞു. രണ്ട്​ ബൾബുകൾ ഘടിപ്പിക്കാൻ കഴിയുന്ന 698 തുണുകൾ സ്​ഥാപിച്ചിട്ടുണ്ട്​. 400 വാട്ടി​േൻറതാണ​്​ ബൾബുകൾ.

മുഴുവൻ കേബിളുകളും ഭൂമിക്കടിയിലുടെയാണ്​. 14 ട്രാൻസ്​ഫോമറുകളും ഇതിനായി സ്​ഥാപിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.  അൽബാഹ പട്ടണത്തെ തിഹാമി മേഖലയുമായി ബന്ധിപ്പിക്കുന്ന ചുരം റോഡ്​ മേഖലയിലെ പ്രധാന പാതയാണ്​. സ്വദേശികളും വിദേശികളും ടൂറിസ്​റ്റുകളും വിദ്യാർഥികളുമായി നിരവധിയാളുകളാണ്​ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നത്​.

Tags:    
News Summary - king fahad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.