ഷിജി എലിസബത്തിന് ഖുലൈസ് കെ.എം.സി.സി ജോയന്റ് സെക്രട്ടറി റാഷിഖ് മഞ്ചേരി ഉപഹാരം കൈമാറുന്നു
ഖുലൈസ്: പ്രവാസം അവസാനിപ്പിച്ച് പോകുന്ന ഖുലൈസ് ജനറൽ ആശുപത്രി സ്റ്റാഫ് നഴ്സ് ഷിജി എലിസബത്തിന് ഖുലൈസ് കെ.എം.സി.സി യാത്രയയപ്പ് നൽകി. സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ആത്മാർഥമായ സഹകരണമാണ് ഷിജി നല്‍കിയിരുന്നതെന്ന് സംഘാടകർ പറഞ്ഞു. ജോയന്റ് സെക്രട്ടറി റാഷിഖ് മഞ്ചേരി ഉപഹാരം കൈമാറി.
കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ ഖുലൈസ് ജനറല്‍ ആശുപത്രി നഴ്സുമാരെ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഖുലൈസ് കെ.എം.സി.സി ആദരിച്ചിരുന്നു. റഷീദ് എറണാകുളം, ഷുക്കൂര്‍ ഫറോക്ക്, നാസര്‍ ഓജര്‍, ഷാഫി മലപ്പുറം, അക്ബര്‍ ആട്ടീരി, ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.