ഖമിസ് പ്രീമിയർ ലീഗിൽ വിജയികളായ അവഞ്ചർ ഖമിസ് ടീം
അബഹ: അസീർ ക്രിക്കറ്റ് കൂട്ടായ്മ ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് ഖമിസ് പ്രീമിയർ ലീഗ് സമാപിച്ചു.ഖമിസ് മുശൈത്ത് ഖാലിദിയ നാദി ദമക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് ടീമുകളിലായി 117 കളിക്കാർ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന ആദ്യപാദ മത്സരങ്ങൾ താരിശ് ഉദ്ഘാടനം ചെയ്തു.
19 മത്സരങ്ങളിൽനിന്ന് അവസാന നാലിൽ അറേബ്യൻ ഇലവൻ, അവഞ്ചർ ഖമിസ്, അഫ്ഷർ ഇലവൻ, യൂറോ സ്ട്രൈക്കേഴ്സ് എന്നീ ടീമുകളെത്തി. ആദ്യ സെമിയിൽ വിജയിച്ച അവഞ്ചർ ഖമിസ് ടീം രണ്ടാം സെമിയിൽ വിജയിച്ച അറേബ്യൻ ഇലവൻ എന്നിവർ ഫൈനലിൽ ഏറ്റുമുട്ടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അവഞ്ചർ ഖമിസ് ആറു വിക്കറ്റ് നഷ്ടത്തിൽ 60 റൺസുകൾ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അറേബ്യൻ ഇലവൻ ടീം 21 റൺസുകൾ നേടുന്നതിനിടയിൽ എല്ലാവരും പുറത്തായി. ഫൈനൽ മത്സരത്തിൽ കളിയിലെ കേമനായി നിസാറിനെ തിരഞ്ഞെടുത്തു.
മാൻ ഓഫ് ദ സീരീസ് ആയി കിങ്സ് ഇലവൻ ഖമീസിലെ താജുദ്ദീനെയും മികച്ച ബൗളർ ആയി അവഞ്ചേഴ്സ് ഖമീസിലെ നൗഫലിനെയും മികച്ച ഫീൽഡറായി യൂറോ സ്ട്രൈക്കേഴ്സിലെ സൂരജിനെയും തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനക്കാരായ അവഞ്ചേഴ്സ് ഖമീസിനുള്ള ട്രോഫിയും 5,000 റിയാൽ കാഷ് പ്രൈസും ലന സ്കൂൾ പ്രതിനിധി അഷ്റഫ് കുറ്റിച്ചൽ, ഡോ. ഷിജു ഭാസ്കർ എന്നിവർ ചേർന്ന് നൽകി.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും കാഷ് പ്രൈസും ആലം ജമ്ര ഹോട്ടൽ ഉടമകളായ അബ്ദുറഹ്മാൻ, സുബൈർ എന്നിവർ ചേർന്ന് നൽകി. കളിയുടെ സമാപന സമ്മേളനത്തിൽ ഖമീസിലെ വിവിധ മേഖലകളിലുള്ള നിരവധി പേരേ ആദരിച്ചു.
സമാപന സമ്മേളനത്തിൽ നിരവധി പരിപാടികളും ഗായകനായ ഷാഫി കൊല്ലവും വോയ്സ് ഓഫ് ഖമീസും ചേർന്ന് ഒരുക്കിയ ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും പരിപാടികൾ അവതരിപ്പിച്ചവർക്കും അസീർ ക്രിക്കറ്റ് കൂട്ടായ്മ പ്രതിനിധികൾ ഉപഹാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.