Posted On
date_range Updated On
date_range ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ജിദ്ദ: ബുധനാഴ്ച ജിദ്ദയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മദീന റോഡിൽ ജിദ്ദയിൽ നിന്ന് 70 കിലോമീറ ്ററകലെ ഖുലൈസിന് സമീപം രാവിലെയുണ്ടായ സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി കബീർ കാരാനി (47) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. സഹപ്രവർത്തകരോടൊപ്പം മദീനയിലേക്കുള്ള യാത്രക്കിടെ പുറകിൽ വന്ന വാഹനം ഇടിച്ച് ഇവരുടെ വാഹനം മറിഞ്ഞായിരുന്നു അപകടം.
സംഭവം നടന്ന സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കബീറിെൻറ മൃതുദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയിൽ തന്നെ
ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങൾ ഖുലൈസ് കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.