സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച കുടുംബസംഗമം വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം ‘ഗപ്പ്ശപ്പ്’എന്ന പേരിൽ കുടുംബസംഗമം നടത്തി. നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യഹ്യ കാട്ടുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. ജംഷിദ് (അബീർ മെഡിക്കൽ ഗ്രൂപ്) മുഖ്യാതിഥിയായി. ഡോ. അഷ്റഫ് (ബദ്ർ തമാം ക്ലിനിക്) വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു. മുഹമ്മദ് റാഫി (ജിദ്ദ മെഡിക്കൽ കമ്പനി) ഡോക്ടേഴ്സ് ഡയറക്ടറി പ്രകാശനം ചെയ്തു.
കഴിഞ്ഞ ദിവസം മരിച്ച വി.പി. നജീബിനെ (ഏഷ്യൻ പോളിക്ലിനിക്, മക്ക) അനുസ്മരിച്ചു. പി.എം. മായിൻകുട്ടി (മീഡിയ ഫോറം), ഡോ. അബൂബക്കർ സിദ്ദിഖ്, ഡോ. സുഹാജ്, ഡോ. ശബ്ന കോട്ട, ഹനീഫ പാറക്കല്ലിൽ എന്നിവർ സംസാരിച്ചു. ജാബിർ എക്കാടൻ സ്വാഗതവും വി.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. യൂനുസ് മന്നിശ്ശേരി അവതാരകനായി.
ഫാർമസിസ്റ്റ്സ് ഫോറം കുടുംബങ്ങളുടെ കലാ, കായിക പരിപാടികളിൽ അയ്ദിൻ സലാഹ് (പുഞ്ചിരി മത്സരം), ജുവാന ഷൈജു (ചിത്രരചന), വഫ സുഹാജ്, ലുബ്ന അനസ് (കേക്ക് ഫെസ്റ്റ്), ഷെസ തമന്ന (കസേരക്കളി-കുട്ടികൾ), നുസൈബ ഹനീഫ് (കസേരക്കളി-സ്ത്രീകൾ), സി.പി. റിയാസ് (കസേരക്കളി-പുരുഷന്മാർ), മക്ക ടീം (ഒപ്പന) എന്നിവർ വിജയികളായി. ഐഷ ഇസ്മയിൽ, റയ്യാൻ അഹ്മദ് എന്നിവർ ക്വിസ് മത്സരം നടത്തി. ഫുട്ബാൾ, വടംവലി മത്സരങ്ങളിൽ നസീഫ് ഉമർ നേതൃത്വം നൽകിയ ബ്രസീൽ ഫാൻസ് വിജയികളായി. സുൽത്താൻ ആഷിഖ്, ടി.എം. റാഫി, വി.പി. അതീഖ്, ഷിഹാബ് മക്ക, ഇസ്മയിൽ കുന്നുംപുറം, മുനീർ എറോത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.