ദമ്മാം: നാട്ടിൽ പെരുമഴ ആർത്തലച്ചു പെയ്യുേമ്പാെഴല്ലാം മുഹമ്മദ് റാഫിയുടെ ഉള്ളിൽ ആധിയുടെ നെരിപ്പോട് കത്തു കയായിരുന്നു. ഇങ്ങകലെയിരുന്ന്, പ്രിയപ്പെട്ടവർക്ക് ഒരാപത്തും വരുത്തരുതേയെന്ന് ഉള്ളുരുകി പ്രാർഥിച്ചു. പക് ഷെ വ്യാഴാഴ്ച വൈകി വന്ന ആ വാർത്ത കവർന്നെടുത്തത് ഇൗ പ്രവാസിയുടെ മുഴുവൻ പ്രതീക്ഷകളേയും ആയിരുന്നു. വയനാട്ടിലെ മ േപ്പാടി പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത് റാഫിയുടെ പിതാവും വല്യുമ്മയും അമ്മാവനും അദ്ദേഹത്തിെൻറ മകനും.
ജ്യേഷ്ഠെൻറ ഭാര്യാവീട്ടിലേക്ക് പോയ ഉമ്മയും ജ്യേഷ്ഠനും, രണ്ട് അനുജന്മാരും ഭാഗ്യത്തിെൻറ ബലത്തിൽ രക്ഷപ്പെട്ടു. മൂന്നു കൊല്ലമായി നാടു കാണാനുള്ള സ്വപ്നവുമായി കഴിയുന്ന മുഹമ്മദ് റാഫിക്കിത് സഹിക്കാനാവുമോ...? കഴിഞ്ഞ ദിവസവും സ്പോൺസറോട് ചോദിച്ചിരുന്നു, ഞാൻ നാട്ടിൽ പോയക്കോെട്ടയെന്ന്. ‘അൽപം കൂടി കാത്തിരിക്കൂ’ എന്നായിരുന്നു മറുപടി. ഒരു പക്ഷെ നാട്ടിലായിരുന്നെങ്കിൽ ദുരന്തം തന്നെയുമെടുക്കുമായിരുന്നു ^ ഉൾക്കിടിലത്തോടെ റാഫി പറഞ്ഞു.
നാട്ടിൽ മഴ കനത്തു തുടങ്ങിയപ്പോഴേ മനസ്സിൽ ആശങ്കയുണ്ടായിരുന്നു. അപകടം സംഭവിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ഉപ്പയുമായി വാട്സാപിൽ ചാറ്റ് ചെയ്തിരുന്നു. ഇവിടെ മഴ കനക്കുകയാണന്നും പേടിപ്പെടുത്തുന്ന കാലവസ്ഥയാണന്നും ഉപ്പ പറഞ്ഞു. പിന്നീട് ടി.വിയിൽ വാർത്ത കണ്ട് നാട്ടിലേക്ക് വിളിച്ചു നോക്കുേമ്പാൾ കിട്ടുന്നുണ്ടായിരുന്നില്ല. തുടർന്ന് ജ്യേഷ്ഠനുമായി സംസാരിച്ചപ്പോഴാണ് ഹൃദയം തകർത്ത വാർത്ത അറിയുന്നത്. വീട് നിൽക്കുന്നിടം ഒരു അടയാളം പോലും േശഷിപ്പിക്കാതെ പൂർണമായും ഒലിച്ചുപോയി. വീടിന് ചുറ്റുമുള്ള എത്ര പേരെ കാണാതായി എന്ന് ഇപ്പോഴും കൃത്യമായ വിവരമില്ല. വെള്ളിയാഴ്ച ഉച്ചയോടെ ഉപ്പയുടേയും അമ്മാവേൻറയും മകേൻറയും മയ്യത്തുകൾ കണ്ടു കിട്ടി. ഇനി വല്യുമ്മയുടെ മയ്യത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ട് കുന്നുകളുടെ ഇടയിലായിരുന്നു ഞങ്ങളുടെ വീട്. വൈകിട്ട് മൂന്നു മണിയോടെ അപ്രതീക്ഷിതമായി ആർത്തലച്ച് എത്തിയ മലെവള്ളം എല്ലാം നക്കിത്തുടച്ചു. അവിടെയുണ്ടായിരുന്ന അമ്പലവും പള്ളിയും എല്ലാം പോയി. എങ്ങനെയെങ്കിലും ഒന്നു നാട്ടിലെത്താൻ കഴിഞ്ഞിരുന്നെങ്കിൽ...? വിതുമ്പലോടെ മുഹമ്മദ് റാഫി ചോദിക്കുന്നു. ബേക്കറി ജീവനക്കാരനായ റാഫിയെ മൂന്നു മാസം കൂടി കഴിഞ്ഞ് നാട്ടിലയക്കാം എന്നാണ് സ്പോൺസർ സമ്മതിച്ചിട്ടുള്ളത്. എന്നാൽ ദുരന്തമറിഞ്ഞെത്തിയ വയനാട് ജില്ല കെ.എം.സി.സി പ്രവർത്തകർ റാഫിയുടെ സ്പോൺസറെ കണ്ട് സംസാരിച്ച് എങ്ങനെയും നാട്ടിലയക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. റാഫിക്ക് പിന്തുണയുമായി കെ.എം.സി.സി ഭാരവാഹികളായ അസീസ് വയനാട്, മുഹമ്മദലി വാളാട്, റഉൗഫ് വാളാട്, ജമാൽ മീനങ്ങാടി. ഫൈസൽ കൊടുമ, സുബൈർ വാളാട് എന്നിവർ എത്തി. ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള മാനസികവും, സാമ്പത്തികവുമായ പിന്തുണയുമായി തങ്ങൾ റാഫിെക്കാപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.