ജു​ബൈ​ൽ കേ​ര​ള ക്രി​ക്ക​റ്റ് ക്ല​ബ്ബ് ജ​ഴ്‌​സി പ്ര​കാ​ശ​നം

കേരള ക്രിക്കറ്റ് ക്ലബ്ബിെൻറ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു

ജുബൈൽ: ജുബൈൽ കേരള ക്രിക്കറ്റ് ക്ലബ് (ജെ.കെ.സി.സി)യുടെ പുതിയ ക്രിക്കറ്റ് സീസണിലേക്കുള്ള ജഴ്‌സിയുടെ പ്രകാശനം സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. ജഴ്‌സിയുടെ പ്രകാശന കർമം ഹൗദജ് റെൻറൽ കാർ പ്രതിനിധി ഷംനാസിന് നൽകി ഗൾഫ് മാധ്യമം ലേഖകൻ ശിഹാബ് മങ്ങാടൻ നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് ഭാരവാഹികളിൽ നിന്ന് കളിക്കാർ പുതിയ ജഴ്‌സികൾ ഏറ്റുവാങ്ങി.

ഷമീർ കൊല്ലം അധ്യക്ഷത വഹിച്ചു. ജലീൽ പാലക്കാട്, ഫിറോസ്, ഷാനു, അഷ്‌റഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോർ കമ്മിറ്റി അംഗങ്ങളായ അനൂപ്, പ്രജോഷ്, ഷാഹുൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ് കോഓഡിനേറ്റർ അനീഷ് കൊല്ലം സ്വാഗതവും സജർ കണ്ണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala Cricket Club's new jersey unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.