കേളി കലാ സാംസ്കാരിക വേദി ദുവാദിമി ഏരിയ ഭാരവാഹികൾ. എച്ച്. ഉമ്മർ (സെക്രട്ടറി), ബി. രാജേഷ് (പ്രസിഡന്റ്), കെ.കെ മുജീബ് (ട്രഷറർ)
റിയാദ്: കേളി കല സാംസ്കാരിക വേദിയുടെ ദുവാദിമി യൂനിറ്റ് ഏരിയ കമ്മിറ്റിയായി പുനഃസംഘടിപ്പിച്ചു.മുസാമിയ ഏരിയ കമ്മിറ്റിക്ക് കീഴിൽ യൂനിറ്റായി പ്രവർത്തിച്ചിരുന്ന ദുവാദിമി തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമായി ദവാത്മിയിലെ മലയാളികൾക്കിടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമായി മാറി.
നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേർത്താണ് യൂനിറ്റിൽ നിന്നും ഏരിയ കമ്മിറ്റിയിലേക്ക് ഉയർന്നത്. മുസാമിയ ഏരിയ സമ്മേളനത്തിലാണ് യൂനിറ്റിനെ ഏരിയയായി പ്രഖ്യാപനം നടത്തിയത്. ദുവാദിമി ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.ഭാരവാഹികൾ: എച്ച്. ഉമ്മർ (സെക്രട്ടറി), ബി. രാജേഷ് (പ്രസിഡന്റ്), കെ.കെ മുജീബ് (ട്രഷറർ), പി. ബിനു (വൈസ് പ്രസി.), ജി. മോഹൻ (ജോയി. സെക്ര.), ഗിരീഷ് മാത്തൂർ (ജോയി. ട്രഷറർ). മുഹമ്മദ് റാഫി, ലിനീഷ്, നസീം, ഹാരീസ് പറക്കോട്ടു പാടത്ത്, നിസറുദ്ദീൻ (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.