കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനം ഗഫൂർ ആനമങ്ങാട്, സുരേഷ്
കണ്ണപുരത്തിന് നൽകി നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റും ടൂർണമെന്റ് കൺവീനറുമായ ഗഫൂർ ആനമങ്ങാട് സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് ഫിക്സ്ചർ നൽകി പ്രകാശന കർമം നിർവഹിച്ചു. ബത്ഹ അൽ-മാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പരിയാട്ട് ആമുഖ പ്രഭാഷണം നടത്തി.
ടൂർണമെന്റ് ടെക്നിക്കൽ കൺവീനർ ഷറഫുദ്ദീൻ ടൂർണമെന്റ് നടത്തിപ്പ് വിശദീകരിച്ചു. നിയമാവലിയെ കുറിച്ച് ടീം കോഓഡിനേറ്റർ രാജേഷ് ചാലിയാർ, ടീം ഗ്രൂപ്പിനെ കുറിച്ച് ടെക്നിക്കൽ കമ്മിറ്റി അംഗം മൻസൂർ മതിലകവും വിശദീകരണം നടത്തി. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി.
രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഹുസൈൻ മണക്കാട് എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് സുലൈ കെ.സി.എ-എം.സി.എ സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിക്കുമെന്നും രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ റിയാദിലെ 24 ടീമുകൾ മാറ്റുരക്കുമെന്നും ഡിസംബർ അവസാനവാരത്തോടെ ഫൈനൽ മത്സരങ്ങൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വൈസ് ചെയർമാൻ മുജീബ് മമ്പാട് സ്വാഗതവും സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.