റിയാദ്: കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന്റെ 2021-22ലെ വിതരണോദ്ഘാടനം റിയാദിൽ നടന്നു.
എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. 10, 12 ക്ലാസുകളിൽ ഉപരിപഠനത്തിന് അർഹരായ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം.
പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി, ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ എന്നിവർ സംസാരിച്ചു.
181 പേരാണ് പുരസ്കാരത്തിന് അർഹരായത്. അംന സെബിൻ, ഹെന്ന വടക്കുംവീട്, ഫത്തിമ നസീർ, അദ്വൈത് ബാബു, അനുഗ്രഹ് ബാബു, ഗോഡ്സൺ പൗലോസ് എന്നിവർക്ക് പുരസ്കാരം നൽകി. നാട്ടിലുള്ള കുട്ടികൾക്ക് വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റിയംഗം പ്രഭാകരൻ കണ്ടന്തോർ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ ഉപഹാരവും കാഷ് പ്രൈസും വിതരണം ചെയ്തു.
സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.