കേളി സനാഇയ അർബഹീൻ ക്രിക്കറ്റ് ജേതാക്കളായ ട്രാവൻകൂർ ക്ലബിന് സംഘാടക സമിതി ചെയർമാൻ നൗഷാദും ഏരിയ കമ്മിറ്റി അംഗം വാസുദേവനും ചേർന്ന് കൈമാറുന്നു

കേളി സനാഇയ അർബഹീൻ ക്രിക്കറ്റ്: ട്രാവൻകൂർ ക്ലബ് ജേതാക്കൾ

റിയാദ്: കേളി കലാസാംസ്കാരികവേദി സനാഇയ അർബഹീൻ ഏരിയ എട്ടാമത് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രാവൻകൂർ ക്ലബ് ജേതാക്കളായി. ഏരിയ സ്പോർട്സ് ക്ലബായ സോക്കർ അർബഹീന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 14 ടീമുകൾ മാറ്റുരച്ചു. ഏരിയ സ്പോർട്സ് കൺവീനർ പി.കെ. രാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഡക്ക്‌സ് ഇലവൻ, ആഷസ് ക്രിക്കറ്റ് ക്ലബുമായും സ്പാർക്കേഴ്‌സ്, ട്രാവൻകൂർ ക്ലബുമായി മാറ്റുരച്ച സെമി ഫൈനലുകളിൽ ആഷസ് ക്രിക്കറ്റ്‌ ക്ലബും ട്രാവൻകൂറും ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ ജേതാക്കളായി.

അമ്പയർമാരായി ഹിലർ, വിനു സോമൻ, നൗഷാദ്, സുനീർ ബാബു എന്നിവർ കളികൾ നിയന്ത്രിച്ചു. സമ്മാനവിതരണ ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം സുനീർ ബാബു സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂസഫ് ഹമ്മദ് ബിൻ മുഹമ്മദ് അൽ റാഷിദി വിന്നർ ട്രോഫി ട്രാവൻകൂറിനും റണ്ണറപ്പ് ട്രോഫി ആഷസ് ക്രിക്കറ്റ്‌ ക്ലബിനും കൈമാറി. സംഘാടക സമിതി അംഗങ്ങളായ നൗഷാദ്, അബ്ദുൽ റഷീദ്, മുസഫിർ, ഹിദർ, അബ്ദുൽ ബദേദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Tags:    
News Summary - Keli Cricket: Travancore Club Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.