കെ.ഡി.പി.എ ജിദ്ദ ഇഫ്താർ സംഗമത്തിൽ കെ.എം. അനീസ് റമദാൻ സന്ദേശം നൽകുന്നു

കെ.ഡി.പി.എ ജിദ്ദ ഇഫ്താർ സംഗമം

ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തനിമ ജിദ്ദ സൗത്ത് സോൺ വൈസ് പ്രസിഡന്‍റ് കെ.എം. അനീസ് റമദാൻ സന്ദേശം നൽകി.

എല്ലാ വേദങ്ങളും ഉദ്‌ഘോഷിക്കുന്നത് മനുഷ്യനന്മ മാത്രമാണെന്നും സങ്കുചിത ചിന്താഗതിക്കാരായ മനുഷ്യർ അവയെ ദുർവ്യാഖ്യാനം ചെയ്താണ് ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഭാഗീയതകളില്ലാത്ത ഒരു സമൂഹസൃഷ്ടിക്കായി ഓരോരുത്തരും ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ പ്രസിഡന്‍റ് ദാസ്‌മോൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി പുന്നൻ സ്വാഗതവും ട്രഷറർ ബെന്നി തോമസ് നന്ദിയും പറഞ്ഞു.

രക്ഷാധികാരി നിസാർ യൂസുഫ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ അനിൽ നായർ, കെ.എസ്.എ. റസാഖ്, അനീസ്, സിദ്ദീഖ് അബ്ദുൽ റഹീം, പ്രസൂൺ ദിവാകരൻ, പ്രശാന്ത് തമ്പി, വിവേക്, ബോബി ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - kdpa jeddah iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.