ജി​ദ്ദ കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ദാ​സ്‌​മോ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.ഡി.പി.എ ജിദ്ദ ക്രിസ്മസ്, പുതുവത്സരാഘോഷം

ജിദ്ദ: വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ക്രിസ്മസ്, പുതുവത്സരാഘോഷം അവിസ്മരണീയമായി. ഹറാസാത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡൻറ് ദാസ്‌മോൻ തോമസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ നിസാർ യൂസുഫ് സന്ദേശം നൽകി. അരവിന്ദ് പ്രസൂൺ, അശ്വജിത്ത് പ്രശാന്ത്, അക്ഷയ് മഹേഷ് എന്നിവർ ക്രിസ്മസ് പാപ്പമാരായി വേഷമിട്ടു. അഭിലാഷ്, റഫീഖ് പി. ലബ്ബ, സിദ്ദീഖ് അബ്ദുൽ റഹീം, പ്രസൂൺ ദിവാകരൻ, മനീഷ് കുടവെച്ചൂർ, ആഷ്‌ന തൻസിൽ, സുരേഖ പ്രസൂൺ, ഫസ്മി ഫാത്തിമ എന്നിവർ കരോൾ ഗാനം ആലപിച്ചു.

ഇസബെല്ല ജിജു, വിവേക് ജി. പിള്ള, ബാസിൽ മുഹമ്മദ്, റഫീഖ് പി. ലബ്ബ, ഖദീജ ബീഗം, ജയചന്ദ്രൻ, വിഷ്ണു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹനാൻ സിനു, ജൊവാന സിനു, യോഹാൻ സിനു, ക്രിസ്റ്റീന ലാൽ, കെവിൻ ജേക്കബ്, ജോസഫ് മാത്യു, ആൻ ബെന്നി, ഷോൺ ബെന്നി, ജോബിൻ ജോർജ്, പാർവതി അനിൽ, ദ്രിയ ദാസ്‌മോൻ, അരവിന്ദ് പ്രസൂൺ, ഇഷാൻ അനീസ്, മാധവൻ അനിൽ, ഇഹാൻ അനീസ് എന്നിവർ സംഘനൃത്തം അവതരിപ്പിച്ചു. യോഹാൻ സിനു, ഹനാൻ സിനു, ക്രിസ്റ്റീന ലാൽ, കാതറിൻ ജേക്കബ്, കെവിൻ ജേക്കബ്, ലക്ഷ്മിപ്രിയ പ്രസൂൺ, ദ്രിയ ദാസ് മോൻ എന്നിവർ ചേർന്ന് മ്യൂസിക്കൽ സ്‌കിറ്റ് അവതരിപ്പിച്ചു. സിനു തോമസ്, അനീസ് മുഹമ്മദ്, സിദ്ദീഖ് അബ്ദുൽ റഹീം, മനീഷ് കുടവെച്ചൂർ, ആഷാ അനിൽ, സുരേഖ പ്രസൂൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ അണിയിച്ചൊരുക്കിയത്.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണംചെയ്തു. പുതിയ കാലയളവിലേക്കുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തു. പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള ഉപഹാരങ്ങൾ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ വിതരണം ചെയ്തു. ജനറൽ കൺവീനർ കെ.എസ്.എ. റസാഖ്, ട്രഷറർ പ്രസൂൺ ദിവാകരൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഫസ്‌ലി ഹംസ, ദർശൻ മാത്യു, പ്രശാന്ത് തമ്പി, സാജിദ് ഈരാറ്റുപേട്ട, നിഷ നിസാർ, ജെസി ദാസ്‌മോൻ, ആഷ്‌ന അനീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അനിൽ നായർ സ്വാഗതവും ജോയൻറ് സെക്രട്ടറി സാബു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - KDPA Jeddah Christmas and New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.