സൽമാൻ രാജാവിനുവേണ്ടി ‘ആൽട്ടിൻ ഖിറാൻ’ ബഹുമതി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ കസാഖ്സ്താൻ പ്രസിഡൻറ് കാസിം ജോമോർട്ടിൽനിന്ന് ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range സൽമാൻ രാജാവിന് കസാഖ്സ്താൻ പരമോന്നത ബഹുമതി
ജിദ്ദ: കസാഖ്സ്താനിലെ ഏറ്റവും ഉയർന്ന ബഹുമതിയായ 'ആൽട്ടിൻ ഖിറാൻ' സൽമാൻ രാജാവ് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ബന്ധങ്ങൾ മാനിച്ചാണ് കസാഖ്സ്താൻ പ്രസിഡൻറ് കാസിം ജോമോർട്ട് തന്റെ രാജ്യത്തെ പരമോന്നത ബഹുമതി സൽമാൻ രാജാവിന് സമ്മാനിച്ചത്. പ്രസിഡൻറ് ജിദ്ദയിൽ താമസിക്കുന്നിടത്ത് വെച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സൽമാൻ രാജാവിനുവേണ്ടി ബഹുമതി ഏറ്റുവാങ്ങി. രാജാവിനുവേണ്ടി കസാഖ്സ്താൻ പ്രസിഡൻറിന് വിദേശകാര്യ മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.