കായംകുളം നൂറനാട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: പ്രവാസി കലാസാംസ്കാരിക രംഗത്ത് സജീവമായിരുന്ന ആലപ്പുഴ, കായംകുളം, നൂറനാട് സ്വദേശി സുജിത് കുറ്റിവിളയിൽ (56) റിയാദിൽ നിര്യാതനായി. 30 വർഷത്തിലധികമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ രണ്ടുവർഷമായി ഫന്‍റാസ്റ്റിക് എയർക്കണ്ടീഷൻ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

തട്ടകം റിയാദ് എന്ന നാടക കലാസംഘത്തിന്‍റെ വിവിധ ഭാരവാഹിസ്ഥാനങ്ങൾ വഹിച്ചിരുന്ന സുജിത് നാടക റിഹേഴ്സൽ ക്യാമ്പുകളുടെ മാനേജർ ചുമതലയും വഹിച്ചിരുന്നു. പരേതനായ രാഘവെൻറയും വേദവല്ലിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: സിൻസിത (ബ്രിട്ടൻ), ശ്രദ്ധേഷ് (പ്ലസ്ടു വിദ്യാർഥി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - Kayamkulam native passes away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.