???????? ????? ??.??.??.?? ???????????? ????? ?????????????? ???????? ??????? ??????????? ????????? ????????? ??????? ????????? ???????? ??????????

കാസർകോട് കെ.എം.സി.സി ഹജ്ജ്​ വളണ്ടിയർമാരെ ആദരിച്ചു

ജിദ്ദ: കെ.എം.സി.സി ജിദ്ദ കാസർകോട് കമ്മിറ്റി ജില്ലയിൽ നിന്നുള്ള ഹജ്ജ്​ വളണ്ടിയർമാരെ ആദരിച്ചു.​ ശറഫിയ്യ സാഫിറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപൊയില്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, അബ്്ദുല്ല പാലേരി, ഷൗക്കത്ത് ഞാറക്കോടന്‍, ഇസ്സുദ്ദീൻ കുമ്പള, മജീദ്‌ പുകയൂര്‍, ഇബ്രാഹീം ഇബ്ബൂ, ശുക്കൂര്‍ ഹാജി, ഖാദര്‍ ചെര്‍ക്കള, കെ.എം ഇര്‍ഷാദ്, ഇസ്മായീല്‍ തൃക്കരിപ്പൂര്‍, നസീര്‍ പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. മുസ്​ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഹജ്ജ് വളണ്ടിയര്‍ അനുമോദന പത്രം കെ.എം.സി.സി ജിദ്ദ ഹജ്ജ് സെല്‍ കോ^ഓർഡിനേറ്റര്‍ മുസ്തഫ ചെമ്പന്‍ അബ്​ദുല്ല ഹിറ്റാച്ചിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
ജലീല്‍ ചെര്‍ക്കള, മുഹമ്മദ്‌ അലി ഒസങ്കടി, ബുനിയാം ഒളവങ്കര, അബ്്ദു പെര്‍ള, അസീസ്‌ ഉളുവാര്‍, ഹമീദ് ഇച്ചിലംകോട്, അഷറഫ് പള്ളം, സുബൈര്‍ നായന്മാര്‍മൂല, ബഷീര്‍ കപ്പണ, ഹമീദ് കുക്കാര്‍ തുടങ്ങിയവര്‍ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അബ്്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.
Tags:    
News Summary - Kasrgod KMCC , Saudi, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.