കാ​സ​ർ​കോ​ട്​ കെ.​എം.​സി.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ട്രോ​ഫി, ജെ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങ്​

കാ​സ​ർ​കോ​ട്​ പ്രീ​മി​യ​ർ ലീ​ഗ് 2022 ജി​ല്ല​ത​ല ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്

റി​യാ​ദ്: കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​സ​ർ​കോ​ട്​ പ്രീ​മി​യ​ർ ലീ​ഗ് 2022 ജി​ല്ല​ത​ല ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് റി​യാ​ദ് സു​വൈ​ദി സാ​സ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു ടീ​മു​ക​ൾ ത​മ്മി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ ടീ​മു​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ്​ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ബ​ത്ഹ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്രോ​ഫി, ജെ​ഴ്‌​സി എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു. കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലി​യ ഗ്രൂ​പ് എം.​ഡി. അ​സീ​സ് അ​ടു​ക്ക മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യു.​പി. മു​സ്ത​ഫ, ക​ബീ​ർ വൈ​ല​ത്തൂ​ർ, ക​മാ​ലു​ദ്ദീ​ൻ അ​റ​ന്തോ​ട്‌, ഇ​ബ്രാ​ഹിം മ​ഞ്ചേ​ശ്വ​രം, മു​ഹ​മ്മ​ദ് കു​ഞ്ഞി സ​ഫാ​മ​ക്ക, ഇ​സ്‌​ഹാ​ഖ്‌ പൈ​വ​ളി​കെ, യാ​സി​ർ കോ​പ്പ, ശ​രീ​ഫ് ബാ​യാ​ർ, കെ.​എ​ച്ച്. ഹ​മീ​ദ്, സ​ക​രി​യ പൈ​വ​ളി​കെ, തം​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ് മീ​പ്പി​രി സ്വാ​ഗ​ത​വും ജ​മാ​ൽ തൃ​ക്ക​രി​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kasargod Premier League District Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.